Monday, January 30, 2012

പൂങ്കാവനം...

ഇന്ന് നമുക്കിവിടെ ഒരു പൂങ്കാവനം ഒരുക്കണം കേട്ടോ
എനിയ്ക്ക് പ്രിയമുള്ള കുറച്ച് പൂക്കൾ കൊണ്ട് ഞാനൊരു കൊച്ചു പൂന്തോട്ടം ഒരുക്കാൻ പോകുന്നു..
പക്ഷേ അതു പോരാ…നിങ്ങളും പങ്കെടുക്കണം..
ഒരു പൂന്തോട്ടം ഒരുക്കാൻ ആവില്ലെങ്കിൽ ഒരു ചെടിയെങ്കിലും നട്ട് പോകണം..!


ഇല്ലെങ്കിൽ എന്താന്നോ…????
അതു തന്നെ സംഭവിയ്ക്കും..
ദാണ്ടെ, അങ്ങു നോക്കിയ്ക്കേ ആരാ കണ്ണുരുട്ടി നിൽക്കുന്നതെന്ന്…
തോട്ടക്കാരൻ ഔസപ്പേട്ടൻ ഓടിച്ചിട്ട് പിടിയ്ക്കുമേ…


ഞാൻ എന്‍റെ ചെടികൾ നടുകയാണ്‍...
അവയിൽ വിരിഞ്ഞ നിറങ്ങളും മണങ്ങളും ആണ്‍ ചുവട്ടില്‍ വിരിഞ്ഞു നിൽക്കുന്നവ...


************* ***************** ************** **************


കണികാണാന് അര്പ്പിയ്ക്കും പൂവ് - കൊന്ന




സൂര്യനെ നോക്കി ചിരിയ്ക്കുന്ന പൂവ് - സൂര്യാകാന്തി




നാലു മണിയ്ക്ക് വിരിയുന്ന പൂവ് - നാലുമണി പൂവ്




സന്ധ്യക്ക് മൊട്ടിടും താരക പൂക്കൾ - മുല്ല



പാതിരാവിൽ വിരിയുന്ന പൂവ് - നിശാഗന്ധി



മഞ്ഞ നിറമുള്ള കുഞ്ഞിപ്പൂക്കൾ - മുക്കുറ്റി




മഴക്കാലം കഴിഞ്ഞാൽ ഉണരുന്ന പൂവ് - കാശിത്തുമ്പ




കുളത്തിലും തോട്ടിലും കാണുന്ന പൂവ് - ആമ്പല്




പൂമരങ്ങളിൽ വിരിയുന്ന പൂവിന്റെ പേര് - രാജമല്ലി




കുറ്റിച്ചെടിയിൽ വിരിയുന്ന മണമുള്ള വെളുത്ത പൂവ് - നന്ത്യാർവട്ടം




ഒരു നിറത്തിന്റെ പേരുള്ള പൂവ് - റോസ്




അമ്മമ്മയുടെ കോളാമ്പിയെ ഓര്മ്മിപ്പിയ്ക്കും മഞ്ഞപ്പൂവ് - കോളാമ്പി പൂവ്


ഇതളുകൾ ചെറിയ രീതിയില്‍ കീറിയെടുത്തതു പോലെളുള്ള പൂവ് - ചെമ്പരത്തിപൂവ്




മണമില്ല...ഗുണമില്ലാ...വര്‍ണപകിട്ടില്ലാപൂവ് - പുല്ലാഞ്ഞി അഥവാ പുല്ലാന്തി പൂവ്...




ഐതിഹ്യങ്ങളിലും മറ്റും.. യക്ഷിയുമായി ബന്ധിപ്പിയ്ക്കാറുള്ള പൂവ് - പാലപ്പൂ



പരുപരുത്തതും രോമങ്ങളുള്ളതുമായ വലിയ ഇലകളുള്ള..
രാത്രിയിൽ പൂക്കൾ വിരിയുകയും പകൽ കൊഴിയുകയും ചെയ്യുന്ന പൂവ് - പവിഴമല്ലി




അനിഴം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം..
ഇളം മഞ്ഞ നിറവും, പ്രത്യേക ഗന്ധവുമുള്ള പൂവ് - ഇലഞ്ഞിപ്പൂ



പല പേരുകളില്‍അറിയപ്പെടുന്ന സുന്ദരി പൂവ്...




അത്തക്കളം ഒരുക്കാന്‍  ഓടി അണയും പൂവ്...തുമ്പപ്പൂ


പത്തുമണിയ്ക്ക് കണ്ണ് തുറക്കും കുഞ്ഞു പൂക്കള്‍..



വിളഞ്ഞ നെല്‍പാടങ്ങളിലും ഓണക്കൊയ്ത്തിന് ശേഷമുള്ള പാടങ്ങള്‍ക്കിടയിലും കടുത്ത നീല നിറത്തില്‍ അവിടവിടെയായി മുത്തുകള്‍പോലെ കാണപ്പെടുന്ന പൂവ്  - കാക്കപ്പൂവ്


കണ്ണാംതളി..




പാരിജാതം..















നോക്കിയ്ക്കേ...എന്തു മാത്രം പൂക്കളാ...
കാറ്റ് വീശുമ്പോൾ...ഹോ...എന്താ സുഗന്ധം...
കണ്ടുവോ...പൂമ്പാറ്റകൾ തേൻ നുകരാൻ എത്തി തുടങ്ങി...


എന്നാൽ നിങ്ങളും തുടങ്ങുകയല്ലേ....????


നിങ്ങള്‍ക്ക് പ്രിയമുള്ള ഒരു പൂവിനെ കുറിച്ച് ഒറ്റ വരി...അത്രയും മതി...ഈ പൂങ്കാവനം കൂടുതല്‍ സുന്ദരിയാവാന്‍...നന്ദി...!

Saturday, January 21, 2012

A to J with ശ്ശ്ശ്ശ്ശ്ശ്ശ്ശ്…..SOUNDS…..!

ഇന്നത്തെ ക്ലാസ്സിലേയ്ക്ക് പ്രായ പരിതിയുണ്ട്..
രണ്ടര മുതല് അഞ്ച് വരെ ഉള്ളവര്ക്ക് മാത്രം പ്രവേശനം..
പ്രതിഷേധം ഉള്ളവര്ക്ക് കൊച്ചു കൂട്ടുകാരുടെ സമ്മതത്തോടെ മാത്രം പിന് ബഞ്ചില് ഇരിയ്ക്കാം..
എന്നാല് എല്ലാവരും ഇവിടെ ശ്രദ്ധിയ്ക്കൂ..
എന്റെ കയ്യില് ഒരു പെട്ടി ഉണ്ടു,
അതിനെ നമുക്ക് object box എന്ന് വിളിയ്ക്കാം.
object box നകത്ത് എത്തി നോക്കാന് ഇപ്പോള് എല്ലാവര്ക്കും ആഗ്രഹം ഉണ്ടെന്ന് അറിയാം..
വരൂ…കാണിയ്ക്കാം..
object box ല് 10 Objects ഉണ്ട്..
ഇംഗ്ലീഷ് അക്ഷരമാലയില് A മുതല് J വരെയുള്ള അക്ഷരങ്ങള്ക്ക് പേര് പറയിപ്പിയ്ക്കാന് തരത്തിലുള്ള objects..
അവ എല്ലാം ഒരു കുഞ്ഞ് നിത്യം ചുറ്റിനും കാണുന്നവ ആയിരിയ്ക്കണം എന്നത് നിര്ബന്ധം..
കുഞ്ഞുങ്ങളെ ആദ്യമായി object box കാണിയ്ക്കുകയല്ലേ , അപ്പോള് അവരെ കൂടുതല് കുഴപ്പിയ്ക്കുന്നത് ശരിയല്ല..
അതുകൊണ്ട് അക്ഷരമാല ചാര്ട്ട് പ്രകാരം തന്നെ ആകാം തുടക്കം..
അപ്പോള് തുടങ്ങുകയായി..
ഒരു കുസൃതി ചിരിയോടെ കണ്ണടച്ച് object box നകത്ത് ആകാംക്ഷയോടെ കയ്യിട്ട് കരുതലോടെ A യില് തുടങ്ങുന്ന Object എടുക്കുകയാണ്..
object box ല് നിന്ന് A object പുറത്തെടുത്തു..
നോക്കിയ്ക്കേ…എന്റെ മുഖത്തെ അത്ഭുതം..
ഇനി A object ന് നമുക്ക് ഒരു പേരിടാം..
ഉം..A for APPLE…പേരിട്ടു..
എന്നാല് A for APPLEന് പേര് മാത്രം പോര….ഉച്ഛരിയ്ക്കാന് ഒരു സ്വരം കൂടി വേണം..
Aയുടെ സ്വരം “അ “ ആണ്‍..
ആ സ്വരത്തിന് PHONETIC SOUND എന്ന് പറയും..
ഇപ്പോള് object box കൊണ്ടുള്ള കളി മനസ്സിലായല്ലോ….
എന്നാല് തുടങ്ങാം..
object box നകത്തു നിന്ന് അക്ഷരമാല ക്രമ പ്രകാരം കണ്ണടച്ച് ഓരോ Objects എടുക്കുന്നു.,
ഓരോന്നിനും നാമം കൊടുക്കുന്നു..സ്വരം കൊടുക്കുന്നു..
എന്നാല് ഇനി ഇത്തവണ നിങ്ങള് കണ്ണടയ്ക്കൂ….പറയുമ്പോള് മാത്രം തുറക്കാ..
ഉം……….തുറന്നേ…നോക്കിയ്ക്കേ…..പറഞ്ഞേ…..

A for APPLE   A says അ



B for BALL   B says ബ്



C for CAR   C says ക്



D for DOLL   D saya ഡ്

E for EGG   E says എ



F for FISH   F says ഫ്


G for GUN   G says ഗ്

H for HAT H says ഹ്


I for INK POT I says ഇ

J for JOKER J says ജ്



K to Z കളികള് അടുത്ത ക്ലാസ്സില് കളിയ്ക്കാം ട്ടൊ..
ങാ…പറയാന് മറന്നു,
English അക്ഷരങ്ങളുടെ പ്രാണന് Phonetic Sounds ആണ്..
Phonetic Sounds പിഴച്ചാല് English വാക്കുകള് ഉച്ഛരിയ്ക്കുന്നതില് പിഴ വരും..
അടിത്തറ പിഴയ്ക്കരുതല്ലോ..
അപ്പോള് എല്ലാവരും നല്ല കുട്ടികളായി A to J Phonetic Sounds കൂടെ ചൊല്ലി പഠിച്ചേ…
ഇതിന് Phonetic Drill എന്ന് പറയും ട്ടൊ..
അതായത് ,“അ..ബ്..ക്..ഡ്..എ..ഫ്..ഗ്..ഹ്..ഇ..ജ്..ഈണത്തില്‍ പാടുന്നതിന്‍..
ഉം…..സ്വരം ഉയര്ത്തി ചൊല്ലണ്ട…
നമുക്കു മാത്രം നമ്മുടെ സ്വരം കേള്ക്ക തക്ക രീതിയില് മാത്രം……!

Tuesday, January 17, 2012

ഹയ്യടാ...ഞാനിന്ന് കുളിച്ചേ....!



ഹയ്യടാ...മാനം കറുത്തേ
ഹയ്യടാ...ഘട ഘട കേട്ടേ
ഹയ്യടാ...കണ്ണുകള്‍ പൂട്ട്യേ
ഹയ്യടാ...പേടിച്ചോട്യേ
ഹയ്യടാ...മച്ചിലൊളിച്ചേ..!

ഹയ്യടാ...തുള്ളികള്‍ വീണേ
ഹയ്യടാ...പുതുമഴ പെയ്തേ
ഹയ്യടാ...കൂട്ടുകാര്‍ വന്നേ
ഹയ്യടാ...കളിയ്ക്കാന്‍ പോണേ
ഹയ്യടാ...ഞാനിന്ന് കുളിച്ചേ..!

Saturday, January 7, 2012

ടിറ്റി മുയലിന്‍റെ ആശകള്‍....

ടിറ്റി മുയല് പുഞ്ചിരിയോടെ കണ്ണുകള് തുറന്നു..
നീലാകാശത്ത് പറന്നുയര്ന്ന് കളിയ്ക്കുന്ന കുഞ്ഞി കുരുവിയുടെ മധുര സംഗീതമാണ് ടിറ്റി മുയലിന്റെ പൊന് പുലരിയെ ഉഷാറാക്കിയത്..
“എത്ര സുന്ദരമീ പൊന് പുലരി..ലാ ലാ ലാ….”
കുഞ്ഞി പെണ്ണ് നീലാകാശത്ത് വട്ടം കറങ്ങി പാടി കൊണ്ടേയിരുന്നു..
കുഞ്ഞി കുരുവിയുടെ പാട്ട് ടിറ്റിയ്ക്കും ഇഷ്ടമായി..
അവളും പാടി…“എത്ര സുന്ദരമീ പൊന് പുലരി..ലാ ലാ ലാ….”
അന്നത്തെ പ്രഭാത സവാരി കുറുഞ്ഞികള് വിരിയുന്ന താഴ്വരയിലൂടെ ആകാം...
പാട്ടും പാടി തുള്ളിച്ചാടി കളിച്ചു രസിച്ച് അന്നത്തെ ദിവസം ആഘോഷിയ്ക്കാന് തന്നെ ടിറ്റി മുയല് തീരുമാനിച്ചു..
പെട്ടെന്ന്…അതാ…..
താഴ്വരയുടെ ചുവട്ടില് ഒരു പച്ച തടാകം..
ടിറ്റി മുയലിന് സന്തോഷം അടക്കാനായില്ല..
തടാകക്കരയിലേയ്ക്ക് ഓടിച്ചെന്നു..
പച്ചതടാക കരയില് പച്ച പൂപ്പല് പിടിച്ച ഒരു പച്ച പാറകല്ലിന്മേല് നാവും നീട്ടി പുഞ്ചിരിച്ചിരിയ്ക്കുന്ന പച്ച മാക്രി പെണ്ണിനെ പരിചയപ്പെട്ടു..
ടിറ്റി മുയല് ചോദിച്ചു,
“എന്താ മാക്രി പെണ്ണേ നിന്റെ മുഖത്തിത്രയും സന്തോഷം.. “
മാക്രി പെണ്ണ് പറഞ്ഞു,
എനിയ്ക്ക് എപ്പോഴും സന്തോഷം മാത്രമേ ഉള്ളൂ..
ഞാന് എന്നും ഈ പച്ച തടാക കരയില് പച്ച പാറ കല്ലിന്മേല്‍ ഇരുന്ന് വായ് തുറന്ന് ‘പേക്രോം…പേക്രോം“ എന്ന് പാടി ഇരിയ്ക്കുന്നതില് പരം സന്തോഷം എനിയ്ക്ക് വേറൊന്നും ഇല്ല..
ഒരു ചാറ്റല് മഴയുണ്ടെങ്കില് പിന്നെ പറയും വേണ്ട…ഞാന് പാടി തിമിര്ക്കും..
അതു കേട്ട് ടിറ്റി മുയലിന്റെ ഉള്ളവും കുളിര് കൊണ്ടു..
സവാരിയ്ക്കിടെ അവള് ഓര്ത്തു,
എനിയ്ക്കും കുഞ്ഞി കുരുവിയെ പോലെ നീലാകാശത്ത് പറക്കാന് സാധിച്ചിരുന്നെങ്കില്..
എനിയ്ക്കും പച്ച മാക്രി പെണ്ണിനെ പോലെ നീന്തി തുടിയ്ക്കാന് സാധിച്ചിരുന്നെങ്കില്..

സവാരി നിര്ത്തി ടിറ്റി മുയല്‍ ഉത്സാഹ കുറവോടെ മാളത്തിലേയ്ക്ക് തിരിച്ചു.
പെട്ടെന്ന് അവള് എന്തോ തീരുമാനിച്ച് ഉറച്ചപോലെ തന്റെ കുഞ്ഞി കുടയും എടുത്തു കൊണ്ട് മാളത്തിന് വെളിയില് ഇറങ്ങി..
എന്നിട്ട് അവള്‍ പച്ച തടാക കരയിലേയ്ക്ക് വെച്ചുപിടിച്ചു,,
തടാക കരയില് പടര്ന്ന് പന്തലിച്ചു നില്ക്കുന്ന പൂമരം ആയിരുന്നു അവളുടെ ലക്ഷ്യം..
പൂമര ചുവട്ടില് എത്തിയതും അവള് പൂമരത്തില് വലിഞ്ഞു കയറി..
മുകളില് എത്തിയതും തന്റെ കയ്യില് ഒതുക്കി പിടിച്ചിരുന്ന കുഞ്ഞു കുട ഒരു പാരച്യൂട്ട് പോലെ തുറന്ന് താഴോട്ട് എടുത്ത് ചാടി പറക്കാന് ശ്രമിച്ചു,,
അതു കണ്ട് നീലാകാശത്ത് പറന്ന് രസിച്ചിരുന്ന് കുഞ്ഞി കുരുവി കൂവി വിളിച്ചു,
“അയ്യോ…അരുത്…മുയലുകള്ക്ക് പറക്കാന് ആവില്ല…“
അത് കേള്ക്കും മുന്നെ തന്നെ ടിറ്റി മുയല് പൂമരത്തിനു ചുവട്ടിലെ തടാകത്തിലേയ്ക്ക് “ബ്ലും”
എന്ന് വീണു..
കുഞ്ഞി കുരുവിയുടെ കൂവല് അപ്പോഴാണ് ടിറ്റി ശ്രദ്ധിച്ച്ത്, അവള് ഓര്ത്തു,
ശരിയാണ്..എനിയ്ക്ക് പറക്കാന് ആവില്ല എന്ന് തെളിഞ്ഞു കഴിഞ്ഞു..
ഇനി ഈ തടാകത്തില് നിന്ന് വേഗം നീന്തി രക്ഷപ്പെടട്ടെ..
കയ്യും കാലും ഇട്ടടിച്ച് നീന്താന് ശ്രമിയ്ക്കുന്ന ടിറ്റിയെ നോക്കി പച്ച മാക്രി പെണ്ണ് കൂവി വിളിച്ചു..
“അയ്യോ…മുയലുകള്ക്ക് നീന്താനാവില്ല.. “
വയറു നിറയെ വെള്ളം കുടിച്ച് ഒരു മര പലകയുടെ സഹായത്തോടെ കഷ്ടിച്ച് രക്ഷപ്പെട്ട ടിറ്റി മുയലിന് തന്റെ പരിശ്രമങ്ങള് പാഴ്വേലകള് മാത്രമായിരുന്ന് എന്നു ബോധ്യമായി..
അവള് സ്വയം പറഞ്ഞു,..
“ശരിയാണ് മുയലുകള്ക്ക് പറക്കുവാനും, നീന്തുവാനും ആവുകയില്ല..
എന്നാല് മുയലുകള്ക്ക് തുള്ളിച്ചാടി ഓടി രസിച്ച് കളിയ്ക്കാനാകും..
ഞാന് അതില് സംതൃപ്തയും സന്തുഷ്ടയും ആയിരിയ്ക്കണം..
മറ്റുള്ളവരുടെ സന്തോഷം എന്റേയ്യും ആയിരിയ്ക്കണം എന്ന് ആഗ്രഹിയ്ക്കുന്നത് നല്ലതല്ല..
ദൈവം നമുക്ക് അനുഗ്രഹിച്ച് നല്കുന്ന കഴിവുകള് സന്തോഷപൂര്‍വ്വം സ്വീകരിയ്ക്കുക, സ്വയത്തമാക്കുക..
ഇത് എനിയ്ക്ക് എന്നത്തേയ്ക്കുമായൊരു പാഠമായിരിയ്ക്കട്ടെ…!

പിന്നെ ടിറ്റി മുയല് അവിടെ അധികം സമയം ചിലവഴിച്ചില്ല…
മൂളിപ്പാട്ടും പാടി കളിച്ചു രസിച്ച് തന്റെ മാളത്തിലേയ്ക്ക് തിരിച്ചു…!