Thursday, April 26, 2012

പുഴ സവാരി..






സ്വീറ്റി കുഞ്ഞമ്മ ഉറക്കം ഉണർന്നു..
കിടപ്പ് മുറിയുടെ ജനലിലൂടെ നോക്കിയപ്പോൾ സ്വീറ്റി കുഞ്ഞമ്മയ്ക്ക് വളരെ സന്തോഷം തോന്നി..
ചിരിയ്ക്കുന്ന സൂര്യനേയും ഒഴുകുന്ന പുഴയേയും കണ്ടാൽ ആർക്കാണ് സന്തോഷം വരാതിരിയ്ക്കുക..!

സ്വീറ്റി കുഞ്ഞമ്മയുടെ വീടിന്റെ ജനൽ അരികിലൂടെയാണ് കുസൃതി പുഴ ഒഴുകുന്നത്..
സ്വീറ്റി കുഞ്ഞുമ്മയ്ക്ക് കുസൃതി പുഴയെ വളരെ ഇഷ്ടമാണ്..
പക്ഷേ സങ്കടമാക്കുന്ന ഒരു കാര്യം…എന്താണെന്നൊ,
സ്വീറ്റി കുഞ്ഞുമ്മയ്ക്ക് ഒഴുകുന്ന വെള്ളത്തിനോട് ഭയമാണ്..
അതുകൊണ്ട് പുഴയിൽ ഇറങ്ങി കളിയ്ക്കുന്നതിനെ കുറിച്ചൊ കുളിയ്ക്കുന്നതിനെ കുറിച്ചൊ സ്വീറ്റി കുഞ്ഞമ്മ ചിന്തിയ്ക്കുക പോലും ചെയ്യാറില്ല..
പക്ഷേ കുഞ്ഞമ്മയ്ക്ക് ഈ ഒരു കാര്യം വളരെ അധികം സങ്കടം നൽകിയിരുന്നു..!

അതിനിടെ ഒരു ദിവസം കുഞ്ഞമ്മയുടെ ബന്ധുവായ ടോം അവരെ സന്ദർശിച്ചു..
സുഖ വിവരങ്ങൾ അന്വേഷിയ്ക്കുക എന്നു മാത്രമായിരുന്നു ടോമിന്റെ ഉദ്ദേശം..
അവരുടെ വർത്തമാനങ്ങൾക്കിടയിൽ പുഴ ഒരു വിഷയമായി.
സ്വീറ്റി കുഞ്ഞമ്മയ്ക്ക് പുഴയെ വളരെ ഇഷ്ടമാണെന്നും എന്നാൽ അതേ പോലെ തന്നെ വെള്ളം ഭയം ആണെന്ന് കൂടി അറിഞ്ഞപ്പോൾ,,
ആ ഭയം മാറ്റിയിട്ടു തന്നെ കാര്യം എന്ന് ടോം തീരുമാനിച്ചു…!
അതിനായി സ്വീറ്റി കുഞ്ഞമ്മയെ ഒരു ബോട്ടിൽ പുഴ സവാരിയ്ക്കായി ക്ഷണിച്ചു..
മനസ്സില്ലാ മനസ്സോടെയാണെങ്കിലും കുഞ്ഞമ്മ ടോമിന്റെ കൂടെ പോകാമെന്ന് സമ്മതിച്ചു..
“പുറത്ത് നല്ല ചൂടാണ്..ഞാനെന്റെ തൊപ്പി ധരിയ്ക്കുന്നു..
കുഞ്ഞമ്മയും ഒരു തൊപ്പിയൊ കുടയൊ കരുതികൊള്ളു ..”
ടോം കുഞ്ഞമ്മയെ പുഴ സവാരിയ്ക്കായി ഒരുക്കി..!
അങ്ങിനെ ഒരു പുള്ളികുടയും യാത്രയിൽ കഴിയ്ക്കുവാനായി കുറച്ച് പഴങ്ങളുമായി സ്വീറ്റി കുഞ്ഞമ്മ യാത്രയ്ക്കൊരുങ്ങി..!

ആദ്യമാദ്യം സ്വീറ്റി കുഞ്ഞമ്മയ്ക്ക് വളരെ ഭയവും പരിഭ്രാന്തിയും ഉണ്ടായിരുന്നുവെങ്കിലും സാവകാശം അതിന്റെ ആക്കം കുറഞ്ഞു..
തന്റെ ഒരു സ്വപ്നം യാഥാർത്ഥ്യമാവുന്നത് അനുഭവിച്ച് കുഞ്ഞമ്മ മനസ്സാൽ സന്തോഷിച്ചു..

പുഴയ്ക്കരികിൽ ചാഞ്ഞ് നിൽക്കുന്ന മരങ്ങളും കിളിർത്തു നിൽക്കുന്ന ഇളം പുല്ലുകളും പൂക്കളും,വെള്ളത്തിൽ തുള്ളി കളിച്ച് നീന്തുന്ന കുഞ്ഞ് മത്സ്യങ്ങളും സ്വീറ്റി കുഞ്ഞമ്മയെ കുറച്ചൊന്നുമല്ല ആനന്ദിപ്പിച്ചത്..
പ്രകൃതി സൌന്ദര്യം തനിയ്ക്ക് ആവോളം ആസ്വാദിയ്ക്കാൻ കഴിഞ്ഞതിൽ അവർ ദൈവത്തിനോട് നന്ദി പറഞ്ഞു..
ആ സ്തുതി ഗീതങ്ങൾ കേട്ട് പൂമ്പാറ്റകളും കിളികളും പൂക്കളും ചെടികളും ആടി രസിച്ചു..
ഇതിനെല്ലാം കാരണക്കാരനായ,.. തന്റെ ഭയം മാറ്റി എടുത്ത ടോമിനോട് സ്വീറ്റി കുഞ്ഞമ്മ വാക്കുകളാലും സ്നേഹങ്ങളാലും നന്ദി അറിയിച്ചു..
വളരെ ആനന്ദപ്രതമായ ആ കൊച്ച് സവാരി രണ്ടുപേർക്കും ഉത്സാഹവും ഉന്മേഷവും നൽകി.

താൻ ഇനിയും വരുമെന്നും…
വളരെ നീണ്ട ഒരു ബോട്ട് സവാരിയ്ക്കായി ഒരുങ്ങി ഇരുന്നു കൊള്ളുവാനും വാക്ക് കൊടുത്ത് ടോം സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങി..!

കിടപ്പ് മുറിയിലെ ജനാലയ്ക്കരികിൽ കിടന്നുറങ്ങാൻ സ്വീറ്റി കുഞ്ഞമ്മയ്ക്ക് വളരെ പ്രിയമാണ് ഇപ്പോൾ..
അടുത്ത പുഴ സവാരിയ്ക്കായി കുഞ്ഞമ്മ ടോമിനേയും കാത്ത് ഇരുന്നു..!

26 comments:

  1. ഒരു നല്ല കുട്ടിക്കഥ പറഞ്ഞ് തന്ന ടീച്ചർക്ക് ഒരായിരം നന്ദി. ആശംസകൾ.

    ReplyDelete
    Replies
    1. സ്വീറ്റി കുഞ്ഞമ്മ കൊള്ളാം ........... നല്ല പേരാ ടീച്ചര്‍ ,

      Delete
  2. തുള്ളി കളിച്ച് നീന്തുന്ന കുഞ്ഞ് "മത്സല്ല്യങ്ങളും" ഈ അക്ഷരതെറ്റ് തിരുത്തുക..
    അനുഭവച്ചറിയുമ്പോള്‍ ഉള്ളിലുള്ള അകാരണമായ ഭയം പാടെ അകന്നകലും എന്ന സന്മാര്‍ഗ്ഗപാഠം നന്നായി..
    ഈ വേനലവധിയ്ക്ക് സ്വീറ്റി കുഞ്ഞമ്മയെ വെള്ളത്തില്‍ തള്ളിയിട്ട് നീന്താന്‍ പഠിപ്പിച്ചിട്ട് തന്നെ കാര്യം.. അങ്ങനെ വിട്ടാല്‍ ശരിയാകില്ലല്ലോ..! :)

    ReplyDelete
  3. ഇന്ന് ഞാന്‍ കുട്ടിത്തരത്തെ കുറിച്ച് ഓര്‍ത്തതേയുള്ളൂ.. അതെങ്ങിനെ അവിടെ മനസ്സിലായി???

    ReplyDelete
  4. കുഞ്ഞുങ്ങളുടെ മനസ്സറിയുന്നവര്‍ക്കേ ഈ ശൈലിയില്‍ - ഇളം മനസ്സിനെ സ്വാധീനിക്കാനാവും വിധം എഴുതാനാവു. കഥ ഒത്തിരി ഇഷ്ടപ്പെട്ടു. എന്റെ തൊട്ടടുത്തുണ്ടായിരുന്ന ഒരിളം മനസ്സിലേക്ക് ഞാനീ കഥ പകര്‍ന്നു നോക്കി. മോള്‍ക്ക് ഒത്തിരി ഇഷ്ടമായി ഈ പുഴ സവാരി...

    ഇനിയും എഴുതണം ടീച്ചര്‍ - ഇത്തരം കഥകള്‍ എഴുതി ഇളം മനസ്സുകളിലേക്ക് പകര്‍ത്തുക എന്നത് അത്ര എളുപ്പമല്ല. സിദ്ധിയും, ഭാവനയും ഒത്തുചേരുന്ന ഒരു അനുഗ്രഹമാണത്. ടീച്ചറെപ്പോലുള്ളവര്‍ക്ക് അത് അനായസം സാധ്യമാവുന്നു.

    ReplyDelete
  5. ഉം..ഇച്ച് ഇട്ടപ്പെട്ടു..ഈ കത..

    ReplyDelete
  6. ഇളം മനസ്സില്‍ മോഹപ്രതീക്ഷകള്‍ ഉണര്‍ത്തുന്ന കഥ.
    ആശംസകള്‍

    ReplyDelete
  7. പതിവ് പോലെ ടീച്ചര്‍ എന്നെ കൊച്ചാക്കി ...
    തെറ്റിദ്ധരിക്കരുത് ടോ .. ഒരു കൊച്ചു കഥ പറഞ്ഞു തന്നു എന്റെ ബാല്യത്തിലേക്ക് കൂട്ടി കൊണ്ട് പോയി എന്ന് സാരം. ടോമിന്‍ ഉടന്‍ തന്നെ വന്നു കുഞ്ഞമ്മയെ അടുത്ത സവാരിക്ക് കൊണ്ട് പോകട്ടെ ..
    ആശംസകള്‍

    ReplyDelete
  8. നല്ല ഒരു യാത്ര.... വായനയിലും മനസ്സിലും..വർഷിണീ....നല്ല കഥക്കെന്റെ ആശംസകൾ.

    ReplyDelete
  9. ഇഷ്ടായി ഈ കുഞ്ഞി കഥ...

    ReplyDelete
  10. ഹി ഹി... നന്നായ്

    ReplyDelete
  11. കുട്ടീസ് നാന്നായിട്ടുണ്ട് ട്ടോ ആശംസകള്‍

    ReplyDelete
  12. nannayi ആശംസകള്‍ എന്റെ ബ്ലോഗ്‌ വായിക്കുക http://cheathas4you-safalyam.blogspot.in/

    ReplyDelete
  13. ഓ, എന്നാ പറയാനാന്നെ എല്ലാരും എനിക്ക് പറയാനുള്ളത് പറഞ്ഞു.. എന്നാലും ഈ സ്വീറ്റികുഞ്ഞമ്മയുടെ സവാരി കൊള്ളാം കേട്ടോ .. പിള്ളാര്‍ക്കൊക്കെ ഫയങ്കര ഇഷമായി കേട്ടോ ടീച്ചറേ... ഇനി വരുമ്പോ ഞാന്‍ കൊറച്ചു പിള്ളേരുമായി വരാം അവരൊക്കെ ഈ കദ വായിക്കട്ടെന്നെ ... വരാം കേട്ടോ...

    ReplyDelete
  14. വായിക്കാന്‍ നന്നേ പ്രയാസപ്പെട്ടു, ഈ കടുംനിറം കണ്ണുകളുടെ ഫീസൂരും വര്‍ഷിണീ, നീലക്കു പകരം വെള്ള നിറം കൊടുത്ത് നോക്കൂ ഭംഗിയുണ്ടാകും.. ഈ കുട്ടിക്കഥ അസ്സലായി ട്ടോ

    ReplyDelete
  15. ഞാനും നടത്തി പുഴ സവാരി.. ആസ്വദിച്ച്......

    ആശംസകള്‍..

    ReplyDelete
  16. പുഴ സവാരി നന്നായിട്ടുണ്ട്...
    ഇനിയും കുട്ടിത്തരങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട്..........

    ReplyDelete
  17. കുട്ടിക്കഥ നന്നായീട്ടൊ..

    ReplyDelete
  18. ന്റ്റെ പ്രിയര്‍ക്ക് ഹൃദയം നിറഞ്ഞ സ്നേഃഅം അറിയിയ്ക്കട്ടെ..
    കുട്ടി കഥകള്‍ കുഞ്ഞു മനസ്സുകളിലും എതിയ്ക്കുന്നുണ്ട് എന്നറിയുന്നതില്‍ വളരെ സന്തോഷം ട്ടൊ...!

    ReplyDelete
  19. സ്വീറ്റിക്കുഞ്ഞമ്മയും പുഴസവാരിയും ഇഷ്ടപ്പെട്ടു..!!

    ReplyDelete
  20. ആദ്യം സ്വീറ്റി വേറെയും കുഞ്ഞമ്മ വേറെയും ആയാണ് വായിച്ചത്.
    സ്വീറ്റികുഞ്ഞമ്മയുടെ സൌന്ദര്യാസ്വാദനം ഇഷ്ടായി.

    ReplyDelete
  21. നന്ദി...സ്നേഹം പ്രിയരേ...!

    ReplyDelete
  22. ഈ പുഴ സഞ്ചാരം കൊൾലാം കേട്ടൊ

    ReplyDelete
  23. ഇരിപ്പിറ്റത്തില്‍ പുഴസവാരിയെപ്പറ്റി കണ്ടാണ്‍ എത്തിയത്.
    ഇരിപ്പിടത്തില്‍ പറഞ്ഞതുപോലെ ഒന്നും തോന്നിയില്ല.
    കുട്ടിക്കഥകള്‍ ഇപ്പോഴും പഴയപുഴയില്‍ നില്‍ക്കുകയാണോ എന്ന സംശയം ബാക്കി.
    പണ്ടെങ്ങോ വായിച്ച കുട്ടികളുടെ ദീപിക ഓര്‍മ്മയില്‍ വന്നു.
    ലളിതമായ ഭാഷ. നേരെയുള്ള ആഖ്യാനം. ഇവ രണ്ടും കഥയിലെ തെളിച്ചമാണ്‌.

    ReplyDelete