Sunday, July 22, 2012

“ഈ ഉപ്പിന്റെ ഒരു കാര്യം..!”

മുതിർന്നവർക്കും കുഞ്ഞുങ്ങൾക്കും രസകരമായ ഒരു പരീക്ഷണം..
ഒരു കുഞ്ഞു കൌതുകം..സൂത്രം..മായാജാലം...എന്തും വിളിയ്ക്കാം..
കുഞ്ഞു മക്കളോടൊത്ത് ചിലവഴിയ്ക്കാൻ ഒരു നേരമ്പോക്ക്...അത്രമാത്രം...!
തയ്യാറാകും മുന്നെ ഒരു കാര്യം അറിയണം.. :(
നിങ്ങളുടെ ഐസ് പെട്ടിയിൽ, അതായത് ഫ്രിഡ്ജിൽ ഐസ് കട്ടകൾ ഉണ്ടല്ലൊ അല്ലേ..?
ഇല്ലെങ്കിൽ വേഗം വെള്ളം ഒഴിച്ചു വെയ്ക്കു..
വെള്ളം കട്ട ആകും മുന്നെ കാര്യം എന്താണെന്ന് പറയാം..
ശ്രദ്ധിച്ചിരിയ്ക്കൂ ട്ടൊ..

നിങ്ങൾക്ക് അറിയാമൊ കൂട്ടരെ,
മേശപ്പുറത്ത് വെച്ചിരിയ്ക്കുന്ന പ്ലേറ്റിലെ ഐസ്ക്യൂബ് ഒരു തരത്തിലുള്ള കെട്ടുകളും കൂടാതെ ചരട് കൊണ്ട് ഉയർത്താവുന്നതാണ്..
“എന്താ അവർ തമ്മിലുള്ള ആകർഷണം,,അല്ലേ..?“
നിസ്സാരകാര്യം എന്നും തോന്നി..ഇല്ലേ..?
എന്നാലൊന്ന് പരീക്ഷിച്ചു നോക്കുക തന്നെ വേണം..
അതെ, വളരെ നിസ്സാരം തന്നെയാണ്...ഇച്ചിരി ക്ഷമ മാത്രം മതി..
കുഞ്ഞുങ്ങളുടെ കൂടെ ചിലവഴിയ്ക്കുവാൻ അത്യാവശ്യം അതു തന്നെയാണല്ലൊ ..!

എന്നാൽ ഇനി വർത്തമാനം ഇല്ല,,
നിസ്സാര കാര്യത്തിലേയ്ക്ക് തിരിയാം..

ആദ്യം തന്നെ,
ചരടിന്റെ അറ്റത്തും ഐസ് കട്ടയിലുമായി കുറച്ച് ഉപ്പ് വിതറുക..
അടുത്തതായി,
പാത്രത്തിലെ ഐസിനു മുകളിലായി ചരട്  ഉയർത്തി പിടിയ്ക്കുക..
എന്നിട്ട്,
ചരട്  സാവകാശം ഐസിലേയ്ക്ക് താഴ്ത്തി കൊണ്ടു വരിക..
ഇനി,
ചരട് മെല്ലെ ഉയർത്തി നോക്കു....

ഹായ്...........നോക്കൂ.....ചരടിനോടൊപ്പം ഐസും ഉയരുന്നതായി കാണാം..!
എന്താ ഉപ്പിന്റെ ഓരോ സൂത്രങ്ങൾ അല്ലെ..?
ഉപ്പ് നിസ്സാരക്കാരനല്ല എന്ന് ഇപ്പൊ മനസ്സിലായല്ലൊ..!

എന്നാൽ ഇനി വേഗം ഫ്രിഡ്ജിൽ ഐസുണ്ടോ എന്ന് നോക്കിക്കൊള്ളു..സമയം കളയണ്ട...!


അപ്പോൾ പരീക്ഷണം കഴിഞ്ഞല്ലോ അല്ലേ..?
ഇനി അതിനു പിറകിലെ സൂത്രം എന്താണെന്ന് പറയാം..

“ഉപ്പിന്  താപ നില കുറയ്ക്കാനുള്ള കഴിവുണ്ട്..
ചരടിനു കീഴിലുള്ള ഐസ് അലിഞ്ഞ് വെള്ളത്തിന്റെ താപം വലിച്ചെടുക്കുന്നതോടൊപ്പം ഐസിന്റെ മരവിപ്പ് ഇല്ലാതാകുന്നു.
അതിനെ തുടർന്ന് ഐസിന്  ചരടിനോട് പറ്റിപ്പിടിയ്ക്കുവാനുള്ള പ്രവണത ഉണ്ടാകുന്നു..”

കുഞ്ഞോമനകൾക്ക് കാണിയ്ക്കുവാനായി ഒരു ലിങ്കും തരാമേ..(കട : കൊച്ചു മുതലാളി )